വെള്ളപ്പൊക്കത്തില്‍ മുങ്ങി ഹൈദരാബാദ് ; കന്നുകാലികളും കാറുകളും ഒഴുകിപ്പോകുന്ന തെരുവുകള്‍

ഹൈദരാബാദ്: മഴവെള്ളം കുത്തിയൊഴുകുന്ന തെരുവുകൾ. അതിലൂടെ തലകീഴായി മറിഞ്ഞൊഴുകുന്ന ഓട്ടോറിഷകളും കാറുകളും. ജീവനുവേണ്ടി പിടയു ന്ന കന്നുകാലികൾ..ഹൈദരാബാദിലെ തെരുവുകൾ ഇപ്പോൾ ഇങ്ങനെയാണ്. കനത്ത മഴയിൽ ബലാപൂർ തടാകം കരകവിഞ്ഞൊഴുകിയതുമൂലം ഹൈദരാബാദിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്തമഴയിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തടാകമാണ് ഇത്തരത്തിൽ കരകവിഞ്ഞ് ഒഴുകുന്നത്.
നൂറ്റാണ്ടിനിടെ പെയ്യുന്ന അതിശക്തമായ മഴയാണിതെന്നാണ് റിപ്പോർട്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന ഖൈറതാബാദ്, ചിന്തൽ ബസ്തി, ഗാന്ധി നഗർ, മാരുതിനഗർ, ശ്രീനഗർ, ആനന്ദ് ബാഗ് തുടങ്ങിയ പ്രദേശങ്ങളിലെ കോളനികളെല്ലാം വെള്ളത്തിൽ മുങ്ങി. നഗരത്തിന്റെ പല ഭാഗങ്ങളിലും 12 മണിക്കൂറിലധികം വൈദ്യുതി ബന്ധം നിലച്ചു.

