KSDLIVENEWS

Real news for everyone

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നു ;
വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റ ജെസീന്ത ആർഡേണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

SHARE THIS ON

ഓക്‌ലന്റ് : ന്യൂസിലാന്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേറിയ ജെസീകാ ആന്‍ഡേണിന് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സുഹൃത്തു കൂടിയായ ജെസീകയ്ക്ക് പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നത്.

ന്യൂസിലാന്റ് പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജെസീക ആന്‍ഡേണിന് അഭിനന്ദനങ്ങള്‍. ഈ നിമിഷത്തില്‍ നമ്മള്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ അവസാന കൂടിക്കാഴ്ചയെക്കുറിച്ച്‌ ഓര്‍ക്കുന്നു. ഭാവിയില്‍ ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ- മോദി ട്വിറ്ററില്‍ കുറിച്ചു. ജെസീകയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പ്രധാനമന്ത്രി കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് ജെസീക ന്യൂസിലാന്റിന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ന്യൂസിലാന്റില്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം. 87 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോഴേക്കും 48.9 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജെസീക വിജയം ഉറപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!