KSDLIVENEWS

Real news for everyone

ലോകകപ്പിനു ശേഷം തിരിച്ചുവരേണ്ട; ക്രിസ്റ്റ്യാനോയ്‌ക്കെതിരേ ശക്തമായ നടപടിയുമായി യുണൈറ്റഡ്

SHARE THIS ON

മാഞ്ചെസ്റ്റര്‍: പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നടപടിക്കൊരുങ്ങി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ക്ലബ്ബുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ക്രിസ്റ്റ്യാനോ ലംഘിച്ചെന്നും അതിനാല്‍ താരത്തിനെതിരേ ശക്തമായ നടപടിയുമായി യുണൈറ്റഡ് മുന്നോട്ടുപോകുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ നടപടികള്‍ക്കായി ക്ലബ്ല് അഭിഭാഷകരെ നിയമിച്ചിട്ടുണ്ട്. പിയേഴ്‌സ് മോര്‍ഗനുമായുളള അഭിമുഖത്തില്‍ താരം ക്ലബ്ലിനെതിരേയും അധികൃതര്‍ക്കെതിരേയും ശബ്ദമുയര്‍ത്തിയിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് യുണൈറ്റഡ് ക്രിസ്റ്റ്യാനോയ്‌ക്കെതിരേ നടപടിയെടുക്കുന്നത്.

ക്ലബ്ലിന്റെ കാരിങ്ടണ്‍ ട്രെയിനിങ് ബേസിലേക്ക് ഇനി തിരിച്ചുവരേണ്ടതില്ലെന്ന നിര്‍ദേശം ക്രിസ്റ്റ്യാനോയ്ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഖത്തര്‍ ലോകകപ്പ് കളിക്കാനൊരുങ്ങുന്ന പോര്‍ച്ചുഗല്‍ ടീമിനൊപ്പമാണ് ക്രിസ്റ്റ്യാനോയുളളത്. ഈ സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി ഇനി കളിക്കാനുളള സാധ്യത വിരളമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!