ഭെൽ ഇ.എം.എൽ സംരക്ഷണം -ജില്ലയുടെ ആവശ്യം; ബേബി ബാലകൃഷ്ണൻ

കാസര്‍കോട്: ഭെല്‍ ഇ.എം.എല്‍ കമ്ബനിയുടെ സംരക്ഷണം ജില്ലയുടെകൂടി ആവശ്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്. കമ്ബനിയെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ ജില്ലയിലെ ജനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി മുന്നോട്ടുവരുമെന്നും അനിശ്ചിതകാല സത്യഗ്രഹത്തിന്‍െറ ഏഴാം ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ബേബി ബാലകൃഷ്ണന് പറഞ്ഞു. എസ്.ടി.യു ജില്ല വൈസ് പ്രസിഡന്റ് എം.എ. മക്കാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ. രാജന്, ഡി.സി.സി ജനറല്‍ സെക്രട്ടറി എം. കുഞ്ഞമ്ബു നമ്ബ്യാര്‍, വി.സി. മാധവന്, രമ പത്മനാഭന്, കെ.എ. മുഹമ്മദ് ഹനീഫ, കെ. ഭാസ്കരന് സംസാരിച്ചു. സമരസമിതി നേതാക്കളായ ടി.പി.മുഹമ്മദ് അനീസ്, അനില്‍ പണിക്കന്, ബി.എസ്.അബ്ദുല്ല, ടി.വി. ബേബി നേതൃത്വം നല്കി. ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറി വി. പവിത്രന് സ്വാഗതം പറഞ്ഞു. bhel eml ഭെല്‍ ഇ.എം.എല്‍ കമ്ബനി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യഗ്രഹത്തിന്‍െറ ഏഴാം ദിന പരിപാടികള്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു

