KSDLIVENEWS

Real news for everyone

ബേക്കൽ – കോവളം ജലപാത ഡിസൈൻ രണ്ടുമാസത്തിനകം

SHARE THIS ON

കാസര്‍കോട്: കേരളത്തിന്റെ ഗതാഗത വികസനത്തില്‍ നാഴികക്കല്ലായി മാറുന്ന കോവളം – ബേക്കല്‍ ജലപാത പദ്ധതിയുടെ ഡിസൈന്‍ രണ്ടുമാസത്തിനകം ലഭിക്കുമെന്ന് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍. അതേസമയം പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നതിന് ഇനിയും കടമ്ബകളുണ്ട്. ഡിസൈന്‍ ലഭ്യമായി കഴിഞ്ഞാല്‍ ഡി.പി.ആര്‍ തയ്യാറാക്കുന്ന ജോലിയിലേക്ക് കടക്കും. പ്രാഥമിക ജോലികള്‍ പകുതിയോളം അധികൃതര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പദ്ധതിയുടെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങള്‍ കടന്നുവരികയായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ നീലേശ്വരം കോട്ടപ്പുറം വരെയുള്ള ജലപാതയില്‍ ബോട്ടു സര്‍വ്വീസ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!