KSDLIVENEWS

Real news for everyone

ഇന്ധനവില ഇന്നും കൂട്ടി, സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോർഡിൽ

SHARE THIS ON

കൊച്ചി: പെട്രോൾ, ഡീസൽ ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. ഈ മാസം ഇത് നാലാം തവണയാണ് വില കൂടുന്നത്. നാലു തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമായിരുന്നു കൂടിയത്. കൊച്ചിയിൽ പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. പെട്രോൾ വില 85.35 ഉം  ഡീസൽ വില 79.50 ആണ്. തിരുവനന്തപുരത്ത് പെട്രോൾ വില 87 കടന്നു. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 87.28 ഉം ഡീസൽ വില 81.31 ഉം ആണ്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!