KSDLIVENEWS

Real news for everyone

റീബിൽഡ് കേരള പദ്ധതിയിൽ വനംവകുപ്പിന് ഭൂമി വിട്ടു കൊടുക്കുന്നവർക്ക് 15 ലക്ഷം രൂപ

SHARE THIS ON


കാസർകോട് ∙ ‌‌‌റീബിൽഡ് കേരള പദ്ധതിയിൽ വനംവകുപ്പിന് ഭൂമി വിട്ടു കൊടുക്കുന്നവർക്ക് ലഭിക്കുന്നത് രാജ്യത്തെ തന്നെ മികച്ച സാമ്പത്തിക പാക്കേജ്. ‌കടുവ സങ്കേതങ്ങളോട് ചേർന്ന ഭൂമികൾ ഏറ്റെടുക്കാൻ തയാറാക്കിയ പാക്കേജ് പരിഷ്കരിച്ചാണ് ഇവിടെ നടപ്പിലാക്കുന്നത്.ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതമാണ് കടുവ സങ്കേതങ്ങളിൽ നൽകിയത്. എന്നാൽ കേരളത്തിൽ 15 ലക്ഷം രൂപയാണ് ഓരോ കുടുംബങ്ങൾക്കും നൽകുന്നത്. കാട്ടാനശല്യം നേരിടുന്ന പ്രദേശങ്ങൾക്കാണ് ജില്ലയിൽ മുൻഗണന നൽകുന്നത്. ഭൂവുടമകൾക്ക് ഇത്രയധികം തുക മറ്റൊരു സംസ്ഥാനത്തും നൽകുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.

ജില്ലയിൽ 59 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ 8.85 കോടി രൂപയാണ് റീബിൽഡ് കേരള പദ്ധതിയിൽ സംസ്ഥാന സർക്കാർ അനുവദിച്ചത്. അപേക്ഷകർ വർധിക്കുകയാണെങ്കിൽ കൂടുതൽ തുക ലഭിക്കുമെന്നാണ് വിവരം. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗരേഖ അടിസ്ഥാനമാക്കിയാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തുന്നത്. ഭർത്താവ്, ഭാര്യ, പ്രായപൂർത്തിയാകാത്ത മക്കൾ, സഹോദരങ്ങൾ എന്നിവരെ ഒരു കുടുംബമായി കണക്കാക്കിയാണ് തുക നൽകുന്നത്. മക്കൾക്കോ സഹോദരങ്ങൾക്കോ 18 വയസ്സ് കഴിഞ്ഞാൽ അവരെ പ്രത്യേകം കുടുംബങ്ങളായി പരിഗണിക്കും. വീടിനോ കൃഷിക്കോ പ്രത്യേകമായി നഷ്ടപരിഹാരം ലഭിക്കില്ല.

ഉദാഹരണത്തിന് ഒരു വീട്ടിൽ ഗൃഹനാഥനും ഭാര്യയും 18 വയസ്സ് കഴിഞ്ഞ 2 മക്കളും വിവാഹം കഴിക്കാത്ത ഒരു സഹോദരനും താമസിക്കുന്നുണ്ടെങ്കിൽ അവരെ 4 കുടുംബങ്ങളായി പരിഗണിച്ച് ഓരോരുത്തർക്കും 15 ലക്ഷം രൂപ വീതം നൽകും. 2 ഹെക്ടർ വരെ ഭൂമിയുളളവർക്ക് ഇതേ തുകയാണ്. വനമേഖലയിൽ വീടില്ലാതെ സ്ഥലം മാത്രമാണെങ്കിൽ ആളുകളുടെ എണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!