KSDLIVENEWS

Real news for everyone

ആയൂരില്‍ മാര്‍ത്തോമാകോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം, വന്‍സംഘര്‍ഷം, ലാത്തിചാര്‍ജ്

SHARE THIS ON

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിന് എതിരെ ആയൂരിലെ മാര്‍ത്തോമാ കോളേജില്‍ വന്‍ സംഘര്‍ഷം.

വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജ് ക്യാമ്ബസിനകത്ത് പ്രതിഷേധിക്കുകയാണ്. കോളേജിന്‍റെ ജനാലചില്ലുകള്‍ എബിവിപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കെഎസ്‍യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ക്യാമ്ബസിനുള്ളിലേക്ക് തള്ളിക്കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ മുതല്‍ വലിയ തോതിലുള്ള പ്രതിഷേധം കോളേജ് പരിസരത്തുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച്ചയില്ലെന്ന് കോളേജ് അധികൃതര്‍ മാധ്യമങ്ങളെ കണ്ട് വിശദീകരിച്ചതോടെയാണ് യുവജന സംഘടനകള്‍ വീണ്ടും പ്രതിഷേധവുമായെത്തിയത്.

അതിനിടെ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് സംസംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് കോളേജ് അധികൃതരെ അടക്കം ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!