മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം: കെ.എസ്. ശബരീനാഥൻ അറസ്റ്റിൽ

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥന് അറസ്റ്റിൽ. ഗൂഢാലോചന നടത്തിയെന്നു കാട്ടിയാണ് അറസ്റ്റ്. വൈദ്യപരിശോധനയ്ക്ക് ജനറൽ ആശുപത്രിയിലേക്ക് എത്തിച്ച ശേഷം ശബരീനാഥനെ പൊലീസ് കൊണ്ടുപോയി. വൈകിട്ട് മൂന്നിന് ശബരീനാഥനെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. 12.30 നാണ് തന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും വധശ്രമത്തിന് കേസെടുത്ത പൊലീസ് നടപടി ഭീരുവായ മുഖ്യമന്ത്രിക്ക് നാണമില്ലെന്നതാണ് സൂചിപ്പിക്കുന്നതെന്ന് ആശുപത്രിക്കു മുന്നിൽ ശബരീനാഥൻ മാധ്യമങ്ങളോടു പറഞ്ഞു.

