‘ജാഗ്രത’, ശ്രീലങ്കന്‍ സാഹചര്യം ചൂണ്ടികാട്ടി കേന്ദ്രം; യോഗത്തില്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവതരിപ്പിച്ചു

ദില്ലി: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ശ്രീലങ്കയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. കേരളം അടക്കമുള്ള കടബാധ്യത കുടുതല്‍ ഉള്ള സംസ്ഥാനങ്ങളുടെ ധനസ്ഥിതി യോഗത്തില്‍ അവതരിപ്പിച്ചു. എന്നാല്‍ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ എംപിമാര്‍ ധനസ്ഥിതി അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു. ശ്രീലങ്കയെ സാമ്ബത്തികമായി സഹായിക്കണമെന്നും എംപിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ശ്രീലങ്കയോട് അനുഭാവപൂര്‍ണമായ നിലപാടാണ് രാജ്യത്തിനെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
ശ്രീലങ്കയില്‍ നിന്ന് ഏഴ് അഭയാര്‍ത്ഥികള്‍ കൂടി രാമേശ്വരത്ത് എത്തി
ശ്രീലങ്കയില്‍ നിന്ന് ഏഴ് അഭയാര്‍ത്ഥികള്‍ കൂടി തമിഴ്നാട്ടിലെ രാമേശ്വരത്ത് എത്തി. ജാഫ്നയിലെ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള മൂന്ന് കുട്ടികളടങ്ങുന്ന സംഘമാണ് ഇന്നെത്തിയത്. രാമേശ്വരം സാന്‍ഡ്ബാര്‍ പ്രദേശത്തെ മണല്‍ത്തിട്ടയില്‍ ഇവരെ കൊണ്ടുവന്ന ബോട്ടുകാര് ഇറക്കിവിടുകയായിരുന്നു. തീരസംരക്ഷണസേനയുടെ പട്രോളിംഗിനിടെ കണ്ണില്‍പ്പെട്ട അഭയാര്‍ത്ഥികളെ കോസ്റ്റ്ഗാര്‍ഡ് ഹോവര്‍ക്രാഫ്റ്റിലാണ് തീരത്ത് എത്തിച്ചത്. ഏഴ് പേരെയും മണ്ഡപം അഭയാര്‍ത്ഥി ക്യാമ്ബിലേക്ക് മാറ്റി. ശ്രീലങ്കന്‍ സാമ്ബത്തിക പ്രതിസന്ധി തുടങ്ങിയതിന് ശേഷം ഇന്ത്യയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം ഇതോടെ 123 ആയി.
ഒരു വര്‍ഷത്തിനകം ശ്രീലങ്കന്‍ സമ്ബദ് വ്യവസ്ഥയെ സുസ്ഥിരമാക്കും: റെനില്‍ വിക്രമസിംഗെ
ഒരു വര്‍ഷത്തിനകം ശ്രീലങ്കന്‍ സമ്ബദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് ആക്ടിങ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. 2024 ഓടെ വളര്‍ച്ചയുള്ള സമ്ബദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും ഇതിനായാണ് തന്റെ ശ്രമമമെന്നും റെനില്‍ വിക്രമസിംഗെ വ്യക്തമാക്കി. രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗോത്തബയെ സര്‍ക്കാര്‍ മറച്ചുവച്ചുവെന്നും ഇത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.

