KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 27.67 ലക്ഷം കടന്നു.
24 മണിക്കൂറില്‍ 64,531 രോഗികൾ; കോവിഡ് മരണം 1,092, മരണ നിരക്കിൽ ആശങ്ക

SHARE THIS ON

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് 1,092 പേര്‍. പുതിയതായി 64,531 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 27.67 ലക്ഷമായി. ഇതില്‍ 20.37 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 6.76 ലക്ഷം പേരാണ് ചികിത്സയിലുളളത്. 52,889 പേരാണ് കൊവിഡിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചതെന്നും കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്നലെയും ഇന്ത്യയാണ് മുന്നില്‍. ഇന്ത്യ, അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങളില്‍ ഇന്നലെ ആയിരത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 3.17 കോടി ജനങ്ങളുടെ സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 8.01 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍.മഹാരാഷ്ട്രയില്‍ രോ​ഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 11,119 പേര്‍ക്ക് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചു. 422 പേര്‍ മരിച്ചു. ആകെ 6.15 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 20,687 പേര്‍ മരിച്ചു. 4.37 ലക്ഷം പേര്‍ രോഗമുക്തി നേടി. രോ​ഗവ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ 9,211പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 88പേര്‍ മരിച്ചു. ആന്ധ്രയില്‍ ഇതുവരെ 3.06 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 85,130പേര്‍ ചികിത്സയിലാണ്. 2.18 ലക്ഷം പേര്‍ രോഗമുക്തരായി. തമിഴ്‌നാട്ടില്‍ ഇന്നലെ 5,709 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചു.121പേര്‍ മരിച്ചു. ആകെ 3.49 ലക്ഷം ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചത്. നിലവില്‍ 53,860 പേരാണ് ചികിത്സയിലുളളത്. ഇതുവരെ 6,007 പേര്‍ മരിച്ചു.ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2.52 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ മാത്രം 6,266 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. ഇതോടെ 214 രാജ്യങ്ങളിലായി 2.22 കോടി ജനങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1.50 കോടി ജനങ്ങള്‍ രോഗമുക്തി നേടി. 7.83 ലക്ഷം പേരാണ് മരിച്ചത്. നിലവില്‍ 64.74 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, സൗത്ത് ആഫ്രിക്ക എന്നി രാജ്യങ്ങളാണ് കൊവിഡ് ബാധിതരില്‍ മുന്നിലുളളത്.

അമേരിക്കയില്‍ ഇന്നലെ മാത്രം 43,967 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,358 പേര്‍ മരിച്ചു. ആകെ 56.55 ലക്ഷം ജനങ്ങള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 30.11 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 24.69 ലക്ഷം പേരാണ് ചികിത്സയിലുളളത്. 1.75 ലക്ഷം പേര്‍ക്ക് അമേരിക്കയില്‍ ഇതുവരെ ജീവന്‍ നഷ്ടമായി. ബ്രസീലില്‍ 34.11 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 25.54 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 7.47 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 1.10 ലക്ഷം ആളുകള്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!