KSDLIVENEWS

Real news for everyone

കാസർഗോഡ്
തീര പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം,
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ തിരയിൽ നിരവധി തെങ്ങുകളും കാറ്റാടി മരങ്ങളും കടപുഴകി.

SHARE THIS ON

കാസർകോട്‌: ചേരങ്കൈ കടപ്പുറത്തും തൃക്കണ്ണാട്, കോട്ടിക്കുളം, ബേക്കൽ തീരങ്ങളിലും കടലക്രമണം രൂക്ഷം.  ചേരങ്കൈയിൽ തിങ്കളാഴ്‌ചയുണ്ടായ ശക്തമായ തിരയിൽ നിരവധി തെങ്ങുകളും കാറ്റാടി മരങ്ങളും കടപുഴകി. നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണ്‌.
ചേരങ്കൈ കടപ്പുറത്തെ ആനന്ദന്റെ മൂന്ന്‌ തെങ്ങ്‌ കടലിലേക്ക്‌ വീണു. വില്ലേജ്‌ അധികൃതർ നാശം വിലയിരുത്തി. വർഷംതോറും കടലാക്രമണം  നേരിടുന്ന പ്രദേശമാണിത്‌. തീരവാസികളെയും കൃഷിയേയും സംരക്ഷിക്കുംവിധം കടൽഭിത്തി നിർമിക്കണമെന്ന  ആവശ്യം സ്ഥലം എംഎൽഎ അവഗണിക്കുകയാണെന്ന്‌ പ്രദേശവാസികൾ പറയുന്നു. നഗരസഭയും അവഗണിക്കുന്നു. കടലാക്രമണം രൂക്ഷമായി വൻനാശമുണ്ടാകുമ്പോൾ ഇവരെല്ലാം സ്ഥലത്തെത്താറുണ്ടെങ്കിലും പരിഹാര മാർഗങ്ങളുണ്ടാകാറില്ല. കോവിഡ്‌ കാരണം വറുതിയിലായ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലാണ്‌.
തൃക്കണ്ണാട് കടപ്പുറത്തെ കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്രത്തിന്റെ രണ്ടു കെട്ടിടങ്ങൾ  കടലെടുക്കുന്ന സ്ഥിതിയിലാണ്‌. ഉത്സവത്തിന് പള്ളിവേട്ട എഴുന്നള്ളത്ത്‌  വിശ്രമിക്കാൻ നിർമിച്ച കോൺക്രീറ്റ് മണ്ഡപവും ഭീഷണിയിലാണ്‌. ഉദുമ കൊപ്പൽ, കാപ്പിൽ, ജന്മ, കൊവ്വൽ പ്രദേശതൃക്കരിപ്പൂർ∙ വലിയപറമ്പ് ദ്വീപിലെ കടലോര ജനത കടുത്ത ഭീതിയിൽ. തെക്കൻ മേഖലയായ കന്നുവീട് കടപ്പുറത്ത് വീണ്ടും കടലാക്രമണം. 300 മീറ്റർ നീളത്തിൽ കര കടലെടുത്തു. നിരവധി തെങ്ങുകൾ കടപുഴകി. തീരവനം പദ്ധതിക്കും നാശം. കന്നുവീട് കടപ്പുറം പ്രദേശത്ത് രണ്ടാഴ്ച മുൻപ് കടൽ വീടുകളിലേക്കെത്തിയിരുന്നു. അതേ ഭാഗത്തു തന്നെയാണ് കടലാക്രമണം വീണ്ടും രൂക്ഷമായത്.

ചില ഭാഗങ്ങളിൽ 15 മീറ്റർ വീതിയിൽ കര കടൽ കൊണ്ടു പോയി. കടലിനും കവ്വായി കായലിനും മധ്യത്തിൽ കര വീതി കുറഞ്ഞ ഭാഗമാണിത്. തുടരെയുണ്ടാകുന്ന കടൽ ക്ഷോഭം തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നു. പി.വി.ദേവയാനി, പി.വി.കാർത്ത്യായനി, പി.വി.തമ്പായി തുടങ്ങിയവരുടെ പറമ്പുകളിലെ തെങ്ങുകളാണ് കടപുഴകിയത്. 2 ദിവസത്തിനകം നിരവധി തെങ്ങുകൾ കടപുഴകിയിട്ടുണ്ട്.

കടലാക്രമണം ചെറുക്കാൻ പതിറ്റാണ്ടുകൾക്ക് മുൻപ് തീരവനം പദ്ധതിയിൽ നട്ടു പിടിപ്പിച്ച കാറ്റാടി മരങ്ങളെയും കടൽ അടിയോടെ പിഴുതെടുത്തു. സമീപ കാലത്തൊന്നും കാണാത്ത തരത്തിലാണ് ഇത്തവണ കടൽ ക്ഷോഭം. അര നൂറ്റാണ്ട് മുൻപുണ്ടായ കടലാക്രമണത്തെ ഓർമിപ്പിക്കുന്നതാണിതെന്നു കടലോരവാസികൾ പറഞ്ഞു. ദ്വീപിന്റെ മധ്യഭാഗത്തും വടക്കൻ മേഖലയിലും കടൽ ക്ഷോഭമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!