ദേശീയ വിദ്യാഭ്യാസ നയം കൂടുതൽ ചർച്ചക്ക് വിധേയമാക്കണം; എസ് എസ് എഫ്
കാസർകോട്: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന ദേശീയ വിദ്യഭ്യാസ നയം കൂടുതൽ ചർച്ചക്ക് വിധേയമാക്കണമെന്ന് എസ് എസ് എഫ് കാസർകോട് ജില്ലാ പ്രീ കൗൺസിൽ ആവശ്യപ്പെട്ടു.
വിദ്യഭ്യാസ മേഖല കേന്ദ്രത്തിന് കീഴിൽ ഏകീകരിക്കുക വഴി സംസ്ഥാനങ്ങളുടെ വൈവിദ്ധ്യവും മൂല്യങ്ങളും നഷ്ടപ്പെടും. രാജ്യം ഭരിക്കുന്നവരുടെ താൽപര്യത്തിനൊത്ത് ചരിത്രങ്ങളും പാഠങ്ങളും പഠിക്കാൻ ഭാവി തലമുറ നിർബന്ധിക്കപ്പെടുമെന്നും ആയതിനാൽ ദേശീയ വിദ്യഭ്യാസ നയത്തിലെ പിഴവുകൾ ചർച്ച ചെയ്ത് തിരുത്താൻ കേന്ദ്ര ഭരണകൂടം തയ്യാറാകാണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.
പ്രീ കൗൺസിൽ ചർച്ച സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് നിയാസ്, കുഞ്ഞു മുഹമ്മദ് വള്യാട്, മുഹമ്മദ് കുഞ്ഞി അമാനി നരിക്കോട് എന്നിവർ നിയന്ത്രിച്ചു. സയ്യിദ് മുനീറുൽ അഹ്ദൽ അധ്യക്ഷത വഹിച്ചു. അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം, അബ്ദുർ റഹ്‌മാൻ എരോൽ, ഫാറൂഖ് പോസോട്ട്, ഹസൈനാർ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംസീർ സൈനി, ശാഫി ബിൻ ശാദുലി, നംഷാദ് ബേക്കൂർ, സുബൈർ ബാഡൂർ, മുത്വലിബ് അടുക്കം തുടങ്ങിയവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ശക്കീർ എം ടി പി സ്വാഗതവും അബ്ദുർ റഹ്‌മാൻ എരോൽ നന്ദിയും പറഞ്ഞു.