ഓണാഘോഷം: തിരക്ക് നിയന്ത്രിക്കാന്‍ വ്യാപാരികളുടെ കൂടി സഹകരണം ആവശ്യമാണ്: ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു

കടകള്‍ക്ക് മുന്നിലോ അകത്തോ ആളുകള്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. കടകളില്‍ എ. സി ഉപയോഗിക്കാന്‍പാടില്ല. ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍ .
വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കോ സാധനം വാങ്ങാനെത്തുന്ന ആള്‍ക്കോ കോവിഡ് പോസിറ്റീവായാല്‍ ആ കടയ്ക്കും 100 മീറ്റര്‍ ചുറ്റളവിലുള്ള കടകള്‍ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ വ്യാപാരികളുമായി കൂടിയാലോചിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
നിയമവിരുദ്ധമായി വഴിയരികില്‍ വാഹനങ്ങളില്‍ ഭക്ഷണവിതരണവും കച്ചവടം നടത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കേണ്ട ചുമതല ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണ്.
ഓണാഘോഷത്തോടനുബന്ധിച്ച് നിയമലംഘനങ്ങള്‍ തടയാന്‍ ഭക്ഷ്യസുരക്ഷ, അളവ്തൂക്ക നിയന്ത്രണവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
വ്യാപാരികളുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍,ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, സബ്കളക്ടര്‍ അരുണ്‍ കെ. വിജയന്‍, എ. ഡി. എം എന്‍. ദേവിദാസ്, ഡി.എം.ഒ ഡോ എ. വി രാംദാസ്, ആര്‍.ഡി.ഒ ടി. ആര്‍ അഹമ്മദ് കബീര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, കാഞ്ഞങ്ങാട്, കാസര്‍കോട് ഡി.വൈ.എസ്പിമാര്‍, വ്യാപാരിവ്യവസായ ഏകോപന സമിതി പ്രതിനിധി കെ അഹമ്മദ് ഷെരീഫ് , വ്യാപാര വ്യവസായി സമിതി പ്രതിനിധി രാഘവന്‍ വെളുത്തോളി, വ്യവസായ പ്രതിനിധി ഗോകുല്‍ ദാസ് കമ്മത്ത്,ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധി നാരായണന്‍ പൂജാരി, ചെറുകിട വ്യാപാരി പ്രതിനിധികളായ രവീന്ദ്രന്‍ കോറോത്ത്, ബിന്ദു സി. എം എന്നിവര്‍ സംബന്ധിച്ചു.