KSDLIVENEWS

Real news for everyone

ഓഗസ്റ്റ് 23 മുതല്‍ ഓണക്കിറ്റ് ലഭിക്കും; സെപ്റ്റംബര്‍ 7-ന് ശേഷം വിതരണമില്ല

SHARE THIS ON

തിരുവനന്തപുരം: ഈവര്‍ഷത്തെ ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതല്‍ ലഭിക്കും. 22-ാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം അന്നേദിവസം തന്നെ ജില്ലാ കേന്ദ്രങ്ങളില്‍ വച്ച് ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിര്‍വഹിക്കുന്നതാണ്.


ഓഗസ്റ്റ് 23, 24 എന്നീ ദിവസങ്ങളില്‍ എ.എ.ഐ (മഞ്ഞ) കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകള്‍ വിതരണം നടത്തും. ഓഗസ്റ്റ് 25, 26, 27 എന്നീ തീയതികളില്‍ പി.എച്ച്.എച്ച്(പിങ്ക്) കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം നടത്തും. സെപ്റ്റംബര്‍ 4, 5, 6, 7 എന്നീ തീയതികളില്‍ നിശ്ചയിക്കപ്പെട്ട തീയതികളില്‍ വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടകള്‍ക്കും കിറ്റ് വാങ്ങാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!