KSDLIVENEWS

Real news for everyone

ആക്രി വിറ്റ് ഇന്ത്യന്‍ റെയില്‍വെ നേടിയത് 2,500 കോടി രൂപ

SHARE THIS ON

ന്യൂഡല്‍ഹി: കഴിഞ്ഞ ആറുമാസത്തിനിടെ ആക്രിവില്‍പ്പനയിലൂടെ 2,582 കോടി രൂപ സമ്ബാദിച്ചതായി ഇന്ത്യന്‍ റെയില്‍വെ. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകളാണിത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തേക്കാള്‍ 28.91 ശതമാനം കൂടുതലാണ് ഇത്തവണ ലഭിച്ചതെന്നും റെയില്‍വെ വ്യക്തമാക്കി. 2003 കോടി രൂപയാണ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ റെയില്‍വെ സമ്ബാദിച്ചത്.

2022-23 സാമ്ബത്തിക വര്‍ഷത്തില്‍ 4,400 കോടി രൂപ വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 2021-22 ല്‍ 3,60,732 മില്ല്യണ്‍ ടണ്‍ ആക്രികളായി വില്‍പ്പന നടത്തിയത്. 2022-23 ല്‍ ഇത് 3,93,421 മെട്രിക് ടണായി ഉയര്‍ന്നു. 2022 സെപ്തംബര്‍ വരെ 1,835 വാഗണുകളും 954 കോച്ചുകളും 77 ലോക്കോകളുമാണ് നീക്കം ചെയ്തത്. 2022-23ല്‍ 1,751 വാഗണുകളും 1,421 കോച്ചുകളും 97 ലോക്കോകളും നീക്കം ചെയ്തതായും പ്രസ്താവനയില്‍ പറയുന്നു.

ആക്രി സാമഗ്രികള്‍ സമാഹരിച്ച്‌ ഇ-ലേലത്തിലൂടെ വില്‍പന നടത്തി വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയതായി ഇന്ത്യന്‍ റെയില്‍വേ തിങ്കളാഴ്ച അറിയിച്ചു. ഉപയോഗയോഗ്യമല്ലാത്ത റെയില്‍വേ മെറ്റീരിയലുകളുടെ ഉല്‍പ്പാദനവും വില്‍പ്പനയും ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്. സോണല്‍ റെയില്‍വേയിലും റെയില്‍വേ ബോര്‍ഡിലും ഇത് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിര്‍മ്മാണ പദ്ധതികളിളിലും ഗേജ് കണ്‍വേര്‍ഷന്‍ പ്രോജക്റ്റുകളിലുമാണ് സാധാരണ ആക്രി സാധനങ്ങള്‍ കൂടുതലായി കാണുന്നത്. ഇത് പുനരുപയോഗിക്കാന്‍ കഴിയിയാറില്ല. ഇന്ത്യന്‍ റെയില്‍വേയുടെ കോഡല്‍ വ്യവസ്ഥകള്‍ അനുസരിച്ചാണ് ഇവ നീക്കം ചെയ്യുന്നതെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!