അന്ന് പി.സി ജോര്‍ജ്, ഇന്ന് ശബരീനാഥന്; മണിക്കൂറുകള്‍ക്കകം ജാമ്യം, വീണ്ടും പഴികേള്പ്പിച്ച് പോലീസ്

തിരുവനന്തപുരം: ആവര്‍ത്തിച്ച് പിഴയ്ക്കുന്ന പോലീസ് തന്ത്രത്തിന്റെ ഒടുവിലത്തെ സംഭവമാണ് ജാമ്യമില്ലാ കേസില്‍ കെ.എസ്. ശബരീനാഥന് ജാമ്യംനേടി പുറത്തിറങ്ങിയത്. ചുമത്താവുന്നതിനേക്കാള് കടുത്ത കുറ്റവും കോടതിക്ക് പ്രാഥമികമായിപ്പോലും വിശ്വസിക്കാനാവാത്ത കഥകളും നിരത്തുന്ന പോലീസിന്റെ ‘അന്വേഷണ മിടുക്കാണ്’ ശബരിയുടെ കാര്യത്തിലും പിഴച്ചത്.
മുഖ്യമന്ത്രിയെ വധിക്കാന്‍ശ്രമിച്ച കേസിലെ ഗൂഢാലോചനക്കാരനായ പ്രതി ഒരു സെഷന്‍സ് കോടതിയില്‍നിന്ന് ഹാജരാക്കുന്ന ഘട്ടത്തില്‍തന്നെ ജാമ്യംനേടി പുറത്തിറങ്ങുന്നത് പോലീസിനുണ്ടാക്കുന്നത് നാണക്കേട് മാത്രമല്ല, വിശ്വാസ്യതയുടെ ശോഷണംകൂടിയാണ്.

