നികുതി അടച്ചില്ല; കരിപ്പുരില്‍ ഇന്‍ഡിഗോയുടെ മറ്റൊരു ബസ്സിനും നോട്ടീസ്, 37000 രൂപ പിഴ

കരിപ്പുര്‍: കരിപ്പുര്‍ വിമാനത്താവളത്തില്‍ ഓടുന്ന ഇന്‍ഡിഗോ ബസ്സിന് മലപ്പുറം ആര്‍.ടി.ഒയുടെ നോട്ടീസ്. നികുതി അടയ്ക്കാത്തതിലാണ് നടപടി. 37000 രൂപ പിഴ ചുമത്തിയതായി മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു. വിമാനത്താവളത്തില്‍ ഓടുന്ന മറ്റൊരു ഇന്‍ഡിഗോ ബസ്സിനും കൂടി നോട്ടീസ് നല്‍കിയിട്ടുണ്ട്. നികുതി അടയ്ക്കാനാണ് കൊണ്ടോട്ടി ജോയിന്റ് ആര്‍.ടി.ഒ നോട്ടീസ് നല്‍കിയത്. വിമാനത്താവളത്തില്‍ ഓടുന്ന പല വണ്ടികളും കൃത്യമായ നികുതി അടക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പരിശോധന. വിമാനത്താവളങ്ങളില്‍ ഓടുന്ന എല്ലാ വണ്ടികളും പരിശോധിക്കും. വണ്ടി നമ്പര്‍ വഴിയാണ് പരിശോധന. ആദ്യ ഘട്ടത്തില്‍ നോട്ടീസ് അയക്കുകയാണ് ചെയ്യുന്നത്. പിഴയടച്ചില്ലെങ്കില്‍ വണ്ടി പിടിച്ചെടുക്കും.” https://www.mathrubhumi.com/news/kerala/indigo-bus-gets-notice-from-rto-as-they-failed-to-pay-tax-1.7711480#:~:text=HOME,%E0%B4%AA%E0%B4%BF%E0%B4%B4%E0%B4%AF%E0%B4%9F%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%20%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%20%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82.

