ജലീലിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് തെളിവുണ്ട്; കോടതിയ്ക്കു കൈമാറും: സ്വപ്ന

കൊച്ചി ∙ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയെന്ന കേസ് മറ്റൊരു സംസ്ഥാനത്തേക്കു മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നെന്നും അതിൽ സന്തോഷമുണ്ടെന്നും സ്വപ്ന സുരേഷ്. കേസിന്റെ തുടക്കം മുതൽ മുഖ്യമന്ത്രിയും സർക്കാരും കേസ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതിനു വേണ്ടി പല നാടകങ്ങളും നടന്നു. താൻ 164 മൊഴി നൽകിയ ശേഷം തന്റെ ഡ്രൈവർ, വക്കീൽ തനിക്കു ജോലി തന്ന സ്ഥാപനത്തിന്റെ സെക്രട്ടറി എന്നിവർക്കെതിരെയൊക്കെ ക്രൈംബ്രാഞ്ച് കേസെടുത്തു. നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

