സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കോഴിക്കോട് മാവൂർ സ്വദേശിയാണ് മരിച്ചത്
സംസ്ഥാനത്ത്: വീണ്ടും കോവിഡ് മരണം: ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദ് ബഷീറിന്റെ ഭാര്യ ഉൾപ്പെടെ കുടുംബത്തിലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ചികിത്സയിലാണ്
കഴിഞ്ഞ ആറ് ദിവസത്തിനിടെ 53 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ സംസ്ഥാനത്ത് മരിച്ചത്. ആകെയുള്ള 182 മരണങ്ങളിൽ 106 എണ്ണവും ഈ മാസമാണ്. അതേസമയം 26,618 പേരാണ് കഴിഞ്ഞ 19 ദിവസത്തിനിടെ സംസ്ഥാനത്ത് രോഗബാധിതരായത്. അധികം വൈകാതെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.