സുപ്രിം കോടതി ഇന്ന് മുതല്‍ തുറക്കും; ആദ്യഘട്ടത്തില്‍ മൂന്ന് കോടതികള്‍; ഭാഗികമായിട്ടാണ് പ്രവർത്തിക്കുക

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടച്ചിടപെട്ട പരമോന്നത കോടതിയായ സുപ്രീംകോടതി ഇന്ന് ഭാഗികമായി തുറക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ 14 ദിവസത്തേക്ക് 3 കോടതികളാണ് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് കോടതിയെ കൂടാതെ രണ്ടാമത്തെയും മൂന്നാമത്തെയും കോടതി മുറികള്‍ കൂടി ഇതിനായി ഒരുക്കിയിട്ടുണ്ട്.
വാദം കേള്‍ക്കേണ്ട അത്യാവശ്യ കേസുകള്‍ മാത്രം ആയിരിക്കും ഇപ്പോള്‍ തുറക്കുന്ന കോടതികളില്‍ പരിഗണിക്കുക.മറ്റു കേസുകളില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് തന്നെ തുടരും. കോടതി തുറന്ന് 14 ദിവസത്തിന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചാകും മറ്റ് കോടതികള്‍ കൂടി തുറക്കുന്ന കാര്യം തീരുമാനിക്കുക