KSDLIVENEWS

Real news for everyone

ജില്ലയിൽ വീണ്ടും കോവിഡ് മരണം;
തൃക്കരിപ്പൂർ ഈയക്കാട് സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ചത്.

SHARE THIS ON

തൃക്കരിപ്പൂർ : കാസർകോട് ജില്ലയിൽ വീണ്ടും കോവിഡ് മരണം . തൃക്കരിപ്പൂർ ഈയക്കാട് സ്വദേശി പി.വിജയകുമാറാണ് ( 55 ) മരിച്ചത് . ഇന്നു രാവിലെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലായിരുന്നു . മരണം . കോവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു . ഇന്നലെ വൈകിട്ടോടെ ഹൃദയാഘാതത്തെ തുടർന്ന് നില വഷളായി . ഇദ്ദേഹത്തിന്റെ 2 മക്കളും ചികിത്സയിലാണ് . ഇരുവരും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയവരാണ് . ഇദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റു 3 പേർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!