KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടേകാല്‍ കോടി പിന്നിട്ടു; പ്രതിദിന വര്‍ധനയില്‍ ഇന്ത്യ മുന്നില്‍

SHARE THIS ON

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടേകാല്‍ കോടി കവിഞ്ഞു. 7.89 ലക്ഷത്തില്‍ അധികം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം വിവിധ രാജ്യങ്ങളില്‍ പ്രതിദിന കൊവിഡ് രോഗവര്‍ധനയില്‍ കുറവുണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തില്‍ പ്രതിദിനം 70,000 ത്തോളം രോഗികള്‍ ഉണ്ടായിരുന്ന അമേരിക്കയില്‍ അത് 42,000 മായി കുറഞ്ഞു. എന്നാല്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളതും അമേരിക്കയിലാണ്. 56.98 ലക്ഷമാണ് അമേരിക്കയില്‍ കൊവിഡ് ബാധിതരായിട്ടുള്ളത്. മരണം ഒന്നേമുക്കാല്‍ ലക്ഷം പിന്നിട്ടു.

റഷ്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോള്‍ 5000 മാത്രമാണ്. ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 17 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ആയിരക്കണക്കിന് രോഗികള്‍ ഉണ്ടായിരുന്ന ഇറ്റലിയില്‍ ഇന്നലെ 600 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളിലും രോഗവ്യാപനത്തില്‍ കുറവുണ്ട്. ലോകത്ത് ഏറ്റവുമധികം പ്രതിദിന രോഗവര്‍ധന ഇപ്പോള്‍ ഇന്ത്യയിലാണ്.

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധനവ് ഇന്നും 60000 മുകളില്‍ എന്നാണ് സൂചന. മഹാരാഷ്ടയില്‍ ഇന്നലെ 13,165 പേര്‍ രോഗബാധിതരായി. ആന്ധ്രയില്‍ 9,742 പേര്‍ക്കും കര്‍ണാടകത്തില്‍ 8642 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തമിഴ് നാട്ടില്‍ ഇന്നലെ 5795 പുതിയ രോഗികള്‍ ഉണ്ടായി. ഉത്തര്‍പ്രദേശിലും ബിഹാറിലും പ്രതിദിന വര്‍ദ്ധന ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു. എട്ട് ലക്ഷത്തില്‍ ഏറെയാണ് രാജ്യത്തെ പ്രതിദിന സാമ്പിള്‍ പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!