“ഇന്ത്യയിലെ നൂറ്റി മുപ്പത് കോടി ജനങ്ങളെ നിരാശരാക്കി”
പ്രധാനമന്ത്രിയുടെ കത്തിന് നന്ദി അറിയിച്ച് ധോണി
തന്റെ അധ്വാനവും ആത്മസമര്‍പ്പണവും അംഗീകരിക്കപ്പെടുകയും എല്ലാവരാലും പ്രശംസിക്കപ്പെടുകയുമാണ് ഒരു ആര്‍ട്ടിസ്റ്റ്, സൈനികന്‍, കായികതാരം എന്നിവര്‍ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി,” പ്രധാനമന്ത്രിയുടെ കത്ത് ട്വീറ്റ് ചെയ്‌ത് ധോണി പറഞ്ഞു.
വിരമിക്കല്‍ പ്രഖ്യാപനം രാജ്യത്തെ 130 കോടി ജനങ്ങളെ നിരാശരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധോണിക്ക് അയച്ച കത്തില്‍ പറയുന്നു. “ഓഗസ്റ്റ് 15 നു തന്റെ സ്വതസിദ്ധമായ ശെെലിയില്‍ നിങ്ങള്‍ ഒരു വീഡിയോ പങ്കുവച്ചു. രാജ്യം മുഴുവന്‍ ആ വീഡിയോയെ കുറിച്ച് ചര്‍ച്ച ചെയ്‌തു. നിങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ 130 കോടി ജനങ്ങളും നിരാശരാണ്, എന്നാല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലം ഇന്ത്യന്‍ ക്രിക്കറ്റിനു നിങ്ങള്‍ നല്‍കിയ സംഭാവനകളെ ഓര്‍ത്ത് ഹൃദയങ്ങളില്‍ നന്ദിയുള്ളവരുമാണ്,” ധോണി പറഞ്ഞു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി ക്രിക്കറ്റ് താരം എം.എസ്.ധോണി. തന്റെ ക്രിക്കറ്റ് കരിയറിനെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്‌ത പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി ധോണി ട്വീറ്റ് ചെയ്‌തു.
ഓഗസ്റ്റ് 15 നാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നു താന്‍ വിരമിച്ചതായി ധോണി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ധോണിക്ക് നന്ദി രേഖപ്പെടുത്തിയും ആശംസകള്‍ അറിയിച്ചും രംഗത്തെത്തിയിരുന്നു. ഒരു കത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിക്കറ്റ് താരം ധോണിക്ക് ആശംസകളറിയിച്ചത്. പ്രധാനമന്ത്രി അയച്ച കത്ത് ധോണി ട്വീറ്റ് ചെയ്‌തു. “ഇന്ത്യയെ ലോക ക്രിക്കറ്റിന്റെ മുന്‍പന്തിയില്‍ എത്തിച്ച നായകന്‍മാരില്‍ ഒരാളാണ് നിങ്ങള്‍. ലോകോത്തര ബാറ്റ്‌സ്‌മാന്‍മാരില്‍ ഒരാളാണ് നിങ്ങള്‍, ഏറ്റവും മികച്ച ക്യാപ്‌റ്റന്‍, ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ എന്നിങ്ങനെയെല്ലാം നിങ്ങളുടെ പേര് ചരിത്രത്തില്‍ ഇടംനേടും. ദുര്‍ഘടമായ സമയങ്ങളിലെ നിങ്ങളുടെ ഫിനിഷിങ് രീതിയും തലമുറകളോളം ഓര്‍ക്കപ്പെടും, പ്രത്യേകിച്ച് 2011 ലോകകപ്പ് ഫെെനലിലെ പ്രകടനം. എന്നാല്‍, ഒരു സാധാരണ ക്രിക്കറ്റ് നിങ്ങളുടെ സ്റ്റാറ്റിസ്‌റ്റിക്‌സുകള്‍ കൊണ്ടോ മാത്രം ഓര്‍ക്കപ്പെടേണ്ട പേരല്ല മഹേന്ദ്ര സിങ് ധോണി എന്നത്. നിങ്ങളെ വെറും ഒരു കായികതാരമായി മാത്രം നോക്കികാണുന്നത് അനീതിയാണ്. ഒരു പ്രതിഭാസം എന്ന നിലയിലാണ് നിങ്ങള്‍ വിലയിരുത്തപ്പെടുക !” മോദി കുറിച്ചു. ക്രിക്കറ്റില്‍ നിന്നു വിരമിച്ച ധോണി രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മോദിയുടെ കത്ത് എന്നതും ശ്രദ്ധേയമാണ്.ഓഗസ്റ്റ് 15 നു വളരെ നാടകീയമായാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. “നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക,” ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം.എസ്.ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിത്. ധോണിയുടെ 16 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറാണ് ഇതോടെ അവസാനിച്ചത്.