KSDLIVENEWS

Real news for everyone

പൂര്‍ണനഗ്നനായി വീടുകളില്‍ കയറിയിറങ്ങി മോഷണം; നാട്ടുകാരുടെ ഉറക്കംകെടുത്തിയ മോഷ്ടാവ് അറസ്റ്റില്‍

SHARE THIS ON

കണ്ണൂര്‍: നഗരപ്രദേശങ്ങളില്‍ മോഷണവുമായി നാട്ടുകാരുടെ ഉറക്കംകെടുത്തിയ പ്രതി പിടിയില്‍. വയനാട് സ്വദേശി അബ്ദുല്‍ കബീറാണ് പൊലീസിന്റെ പിടിയിലായത്. പൂര്‍ണനഗ്നനായി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

കണ്ണൂര്‍ നഗരപ്രദേശങ്ങളിലാണ് കബീര്‍ മോഷണം പതിവാക്കിയിരുന്നത്. കണ്ണൂര്‍ ടൗണ്‍, താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലെല്ലാം ദിവസങ്ങളായി ഇയാള്‍ മോഷണത്തിനെത്തിയിരുന്നു. പൂര്‍ണനഗ്നനായി വീടുകളില്‍ മോഷണത്തിനെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വീടുകളിലെത്തി ആദ്യം വാതിലില്‍ മുട്ടിനോക്കുകയാണ് ഇയാള്‍ ചെയ്യുക. വാതില്‍ തുറക്കുകയോ വീട്ടിനകത്തുനിന്ന് പ്രതികരണമുണ്ടാകുകയോ ചെയ്താല്‍ ഓടിരക്ഷപ്പെടും. വാതില്‍ തുറന്നില്ലെങ്കില്‍ അകത്ത് ആളില്ലെന്ന് മനസിലാക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!