KSDLIVENEWS

Real news for everyone

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; കുട്ടികളെ സുരക്ഷിതരാക്കി പ്രീ സ്കൂൾ വാൻ ഡ്രൈവർ മരിച്ചു

SHARE THIS ON

ആലുവ: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രീ സ്കൂൾ വാൻ ഡ്രൈവർ വണ്ടിയിൽ ഉണ്ടായിരുന്ന കുട്ടികളെ സുരക്ഷിതമാക്കിയ ശേഷം കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ കുന്നത്തേരി എസ്.എൻ.ഡി.പി. റോഡിലാണ് സംഭവം. കമ്പനിപ്പടി ഫസ്റ്റ് ക്രൈ ഇൻറലിറ്റോസ് പ്രീ സ്കൂൾ വാഹനത്തിലെ ഡ്രൈവർ കോളനിപ്പടി കരിങ്ങാട്ടിൽ വീട് ജോജു സാമുവൽ (അനി-61) ആണ് മരിച്ചത്. യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം നേരിട്ടതോടെ വാഹനം ഒതുക്കിനിർത്തിയ ശേഷം അടുത്ത വീട്ടിലേക്ക് ഓടിക്കയറി ഡ്രൈവർ കാര്യം പറഞ്ഞു. തൊട്ടുപിന്നാലെ കുഴഞ്ഞുവീണു.

വീട്ടുകാർ ഡ്രൈവറെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാഹനത്തിൽ കുട്ടികൾക്കൊപ്പം ആയയും ഉണ്ടായിരുന്നു. ആയ പ്രീ സ്കൂളിൽ വിളിച്ച് പറഞ്ഞതിനെ തുടർന്ന്, മറ്റൊരു വാഹനം എത്തിച്ച് കുട്ടികളെ വീട്ടിലെത്തിച്ചു.

ഭാര്യ: മോളിക്കുട്ടി ജോജു. സഹോദരങ്ങൾ: ജെസി ടി. ഫിലിപ്പ് (ശാമുവൽ ടി. ഫിലിപ്പ്), ബ്ലെസി സാം (സാം ജേക്കബ്), വിജോയ്‌ സാമുവൽ (ജെന്നി). സംസ്കാരം ശനിയാഴ്ച ആലുവ യു.സി. കോളേജിനടുത്തുള്ള ബ്രദറൺ സെമിത്തേരിയിൽ നടക്കും.

error: Content is protected !!