കാർഷിക പരിഷ്കരണ നിയമത്തിനെതിരെ പഞ്ചാബ് നിയമസഭയിൽ പ്രമേയം

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക പരിഷ്ക്കരണ നിയമത്തിനെതിരെയും ഇലക്ട്രിസിറ്റി ആക്ട് ഭേദഗതിക്കെതിരെയും പഞ്ചാബ് നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ് പ്രമേയം അവതരിപ്പിച്ചത് – എഎന്‍ഐ റിപ്പോര്‍ട്ട്.
കാര്‍ഷിക പരിഷ്ക്കരണ നിയമവും ഒപ്പം ഇലക്ട്രിസിറ്റി ആക്ട് ഭേദഗതിയും കര്‍ഷക- ഭൂരഹിത കര്‍ഷക തൊഴിലാളികളുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ്. കാലത്തിന്‍്റെ വെല്ലുവിളികള്‍ നേരിടുന്ന കാര്‍ഷിക വിപണിക്കും അനുഗുണമല്ല.
ഹരിയാന – പഞ്ചാബ്- പടിഞ്ഞാറന്‍ യുപി കര്‍ഷകരെയാണ് കേന്ദ്ര സര്‍ക്കാരിന്‍്റെ പുതിയ നിയമനിര്‍മ്മാണങ്ങള്‍ ഏറെ ബാധിക്കുക -മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടന പ്രകാരം കാര്‍ഷിക മേഖല സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണ്. എന്നാല്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്തിരിക്കുന്നു- മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. വിധാന്‍ സഭയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് കര്‍ഷക സമൂഹതാല്പര്യത്തിനായ് ഒരുമിച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു.

