KSDLIVENEWS

Real news for everyone

സഹപ്രവർത്തകയെ കൊലപ്പെടുത്തി 4 പവന്റെ താലിമാല മോഷ്ടിച്ചു; നഴ്സ് പിടിയിൽ

SHARE THIS ON

ചെന്നൈ: സഹപ്രവർത്തകയെ കൊലപ്പെടുത്തി നാലു പവന്റെ താലിമാല മോഷ്ടിച്ച കേസിൽ 23 കാരനായ നഴ്സ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലാണ് ദാരുണ സംഭവം. രാമനാഥപുരം സ്വദേശിയായ ഉതിര എന്ന 26 കാരിയാണ് കൊല്ലപ്പെട്ടത്. ഉതിരയെ കാണാതായതിനെ തുടർന്ന് ഒക്ടോബർ 15 ന് ഭർത്താവ് പൊലീസിൽ പരാതി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെരുന്തുറൈയിലെ വിജയമംഗലം ടോൾ ഗേറ്റിന് സമീപമാണ് ഉതിരയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ സഹപ്രവർത്തകനായ ശരവണനെ പൊലീസ് പിടികൂടുകയായിരുന്നു. കൊലപാതകത്തിനു പിന്നിൽ ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് ഈറോഡ് ജില്ലാ പൊലീസ് പറഞ്ഞു. മോഷ്ടിച്ച ആഭരണങ്ങൾ വീണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!