KSDLIVENEWS

Real news for everyone

കേരള തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർകോവിലിന് തളങ്കര മേഖല ഐഎൻഎൽ കമ്മിറ്റി നിവേദനം നൽകി

SHARE THIS ON

കാസറഗോഡ് തളങ്കര പടിഞ്ഞാർ തീരപ്രദേശത്തെ നിവാസികളുടെ കാലവർഷകെടുതിയിൽ കടൽ ക്ഷോഭം മൂലം തിരമാലകൾ റോഡ് ഭിത്തിയിൽ ഇടിച്ചു റോഡുകൾ തകർന്ന് വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും സഞ്ചാരയോഗ്യമല്ലാത്തതായിതീരുന്ന അവസ്ഥകളുടെ ദുരിത കഥ ബഹുമാനപെട്ട അങ്ങയെ ബോധ്യപ്പെടുത്തുകയും അതിന്റെ യാഥാർഥ്യം മനസ്സിലാക്കി അങ്ങയുടെ പ്രത്യേക താല്പര്യപ്രകാരം തുറമുഖ വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഉപയോഗിച്ച് തളങ്കര പടിഞ്ഞാറിനെ ഒരു ടൂറിസ്റ്റ്‌ കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന് വലിയ തുക പാസാക്കുകയും ചെയ്തിരുന്നു
നാട്ടുകാരിൽ ഈ നടപടി ഏറെ ആഹ്ലാദം ഉണ്ടാക്കുകയും ഏറെ പ്രതീക്ഷയിൽ ആവുകയും ചെയ്തു
എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തിയും നടന്നു കാണാത്തത് നാട്ടുകാരിൽ ഉത്കണ്ഠ ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്
ആയതിനാൽ ജനങ്ങളുടെ ദുരിതം ഇല്ലാത്താക്കുന്നതിന് എത്രയും പെട്ടെന്ന് പ്രവർത്തി തുടങ്ങാനാവശ്യമായ നടപടി ഉണ്ടാകണമെന്ന് വളരെ വിനയപൂർവം അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു

തളങ്കര മേഖല ഐഎൻഎൽ കമ്മിറ്റി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!