KSDLIVENEWS

Real news for everyone

കാട്ടാനക്കൂട്ടങ്ങൾ പാണ്ടി വനത്തിൽ ; വീണ്ടും കൃഷി നശിപിച്ചു

SHARE THIS ON

പള്ളഞ്ചി: പുലിപ്പറമ്പ് വേലി കടന്ന് തിരിച്ചെത്തിയ രണ്ട് ആനക്കൂട്ടങ്ങൾ പാണ്ടിവനത്തിൽ തമ്പടിച്ചിരിക്കുന്നു. സന്ധ്യയായാൽ വനത്തോട് ചേർന്ന പ്രദേശങ്ങളിലിറങ്ങും. ഒരാഴ്ചയായി കാട്ടിപ്പാറ, ഊവടി, തീർഥക്കര, മലാങ്കടപ്പ് എന്നിവിടങ്ങളിൽ തുടർച്ചയായി കൃഷിയിടങ്ങളിലിറങ്ങുകയാണ്. ബുധനാഴ്ച പുലർച്ചെ തീർഥക്കരയിലെ പി.പ്രസന്നൻ, എ.വിജയൻ എന്നിവരുടെയും കാട്ടിപ്പാറയിലെ കാർത്യായനിയമ്മ, കുഞ്ഞിരാമൻ നായർ, അരവിന്ദാക്ഷൻ എന്നിവരുടെയും ഒട്ടേറെ കവുങ്ങ്, തെങ്ങ്, വാഴ എന്നിവ നശിപ്പിച്ചു

രണ്ട് ആനക്കൂട്ടങ്ങളും അടുത്തടുത്ത സ്ഥലങ്ങളിൽ കൃഷി നശിപ്പിക്കുന്നത് ആദ്യമായാണ്. പടക്കമെറിഞ്ഞ് ഒരു ആനക്കൂട്ടത്തെ തുരത്തുമ്പോഴേക്കും അടുത്ത കൂട്ടത്തിന്റെ അക്രമണമുണ്ടാവും. ഇത് ഭയന്ന് പ്രതിരോധിക്കാൻ പോലുമാവാത്ത സ്ഥിതിയിലാണ് കർഷകർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!