KSDLIVENEWS

Real news for everyone

സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ വഴിത്തിരിവ്; പരാതിക്കാരിയെ പ്രതിചേര്‍ക്കും

SHARE THIS ON

തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ വഴിത്തിരിവ്. ആക്രമണം പരാതിക്കാരിയും കാമുകൻ അയ്യപ്പദാസും ചേർന്നുള്ള ഗൂഢാലോചനയെന്ന് കണ്ടെത്തി. ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസമെന്ന് കണ്ടതോടെയായിരുന്നു ആക്രമണം. ഇരുവരെയും പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി.സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നിതിനിടിയൽ ലിംഗം മുറിച്ചെന്നാണ് പെൺകുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്.

എന്നാൽ താൻ തന്നെയാണ് ലിംഗം മുറിച്ചതെന്നാണ് ഗംഗേശാനന്ദ ആദ്യം മൊഴി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും താൻ കൊല്ലാൻ ശ്രമിച്ചിട്ടില്ലെന്നും സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നാണ് പെൺകുട്ടി വീണ്ടും പരാതി നൽകിയത്. ഉന്നത പൊലീസുദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടെന്ന് കാട്ടി സ്വാമി ഡിജിപിക്ക് പരാതി നൽകി. ശേഷം ക്രൈംബ്രാഞ്ചാണ് കേസന്വേഷിച്ചത്.ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് സ്വാമിയെ ആക്രമിച്ചത് പെൺകുട്ടിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനത്തിലെത്തിയിരിക്കുന്നത്. ഗംഗേശാനന്ദ കളവ് പറഞ്ഞതാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!