KSDLIVENEWS

Real news for everyone

കണ്ണൂർ-ദുബായ് റൂട്ടിൽ ടിക്കറ്റ് ചാർജ് മൂന്നിരട്ടി; നിരക്ക് 58,000 രൂപയ്ക്ക് മുകളില്‍

SHARE THIS ON

മട്ടന്നൂർ: യുദ്ധത്തെത്തുടർന്ന് സർവീസ് കുറഞ്ഞതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകളുടെ ടിക്കറ്റ് ചാർജ് കുത്തനെ ഉയർന്നു. ഇടവേളയ്ക്ക് ശേഷം മേയ് 1 മുതലാണ് കണ്ണൂർ–ദുബായ് സർവീസ് ആരംഭിക്കുന്നത്. മേയ് 1ന് കണ്ണൂർ–ദുബായ് റൂട്ടിൽ 58,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് ചാർജ്. സാധാരണ 20,000 രൂപയ്ക്ക് താഴെയാണു ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക്.

കഴിഞ്ഞദിവസമാണ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയത്. 2 ആഴ്ചയോളം ടിക്കറ്റ് നിരക്ക് 50,000 രൂപയ്ക്ക് മുകളിലാണ്. കുടുംബത്തോടൊപ്പം തിരിച്ച് പോകുന്ന പ്രവാസികൾ ടിക്കറ്റ് നിരക്ക് ഉയർന്നതോടെ പ്രതിസന്ധിയിലായി. ഷാർജ റൂട്ടിൽ സർവീസ് തുടങ്ങാത്തതിനാൽ ഷാർജയിലേക്കുള്ള യാത്രക്കാരും ദുബായ് സർവീസ് ആശ്രയിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!