KSDLIVENEWS

Real news for everyone

കൈവിടില്ല, കൂടെയുണ്ട്, ജാഗ്രതയോടെ,, ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മൊഗ്രാൽപുത്തൂർ യൂത്ത് ലീഗ് വൈറ്റ് ഗാർഡ്,

SHARE THIS ON

മൊഗ്രാൽ പുത്തൂർ: സേവന രംഗത്ത് പുതുചരിത്രം സൃഷ്ടിച്ച് വൈറ്റ് ഗാർഡ്, കൂടെയുണ്ട് ,ജാഗ്രതയോടെ എന്ന സന്ദേശത്തോടെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് എല്ലാ സഹായവുമായി ഓടി നടക്കുകയാണ് ഈ സന്നദ്ധ സേന., മഹാമാരി മൂലമുള്ള മരണങ്ങൾ കൂടി വരികയാണ് കോവിഡും , സമ്പൂർണ്ണ ലോക് ഡൗണും കൂടി വന്നതോടെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാ
ണ്, ചൗക്കിയിൽ വാർ റൂം ഒരുക്കിയാണ് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്. കാറ്റിൽ മറിഞ്ഞു വീണ മരങ്ങളും തെങ്ങുകളും അപകടാവസ്ഥയിലായ മരങ്ങളും നിരവധിയാണ് മുറിച്ചു മാറ്റിയത്., കോവിഡ് വ്യാപനം മൂലം നിരവധി കുടുംബങ്ങളാണ് വീടുകളിൽ കോറൻറ്റൈനിൽ കഴിയുന്നത്, കോവിഡിലും കാറ്റിലും മഴയിലും ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമാവുകയാണ് സഹായവുമായി ഓടിയെത്തുന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ വൈറ്റ് ഗാർഡ് ടീം, കോവിഡ് കാലത്തും അല്ലാത്തപ്പോഴും മൊഗ്രാൽ പുത്തൂരിലെ സേവന രംഗത്ത് യൂത്ത് ലീഗിൻ്റെ ഈ യുവ സംഘം സജീവമാണ്, കോവിഡിൻ്റെ ആദ്യഘട്ടത്തിൽ 700 വീടുകളാണ് വൈറ്റ് ഗാർഡ് സംഘം അണു നശീകരണം നടത്തിയത്.രണ്ടാം ഘട്ടത്തിൽ ഇതിനോടകം 250 വീടുകളിൽ അണുനശീകരണം നടത്തിയതായി ക്യാപ്റ്റൻ സിദ്ധീക്ക് ബദർ നഗറും വൈസ് ക്യാപ്റ്റൻ അഷ്ഫർ മജലും കോർഡിനേറ്റർ മുജീബ് ലിബാസും പറഞ്ഞു. പോസീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ബസ്റ്റാൻഡുകൾ, ബാങ്കുകൾ, സ്കൂളുകൾ, കോവിഡ് പരിശോധന കേന്ദ്രങ്ങൾ, വാക്സിൻ കേന്ദ്രങ്ങൾ,, കടകൾ തുട മെഡിസിൻ വിതരണം, ആരാധനാലയങ്ങൾ, തുടങ്ങിയയിടങ്ങളിലും ഇവർ അണു നശീകരണം നടത്തിയിട്ടുണ്ട്,, ഭക്ഷ്യ കിറ്റ് വിതരണം, അണു നശീകരണം, രോഗികളെ ആശുപത്രിയിലെത്തിക്കൽ, വാക്സിൻ രജിസ്ട്രേഷൻ, കോവിഡ് പരിശോധനക്ക് എത്തിക്കൽ, മെഡിക്കൽ കോളേജ്, ടാറ്റാ ആശുപത്രി എന്നിവിടങ്ങളിൽ കഴിയുന്ന നാട്ടിലെ രോഗികളെ സഹായിക്കൽ, അപകടത്തിൽ പെട്ട മരങ്ങൾ മുറിച്ചു മാറ്റൽ, പഞ്ചായത്ത് എഫ് എസ് എൽ ടി കേന്ദ്രത്തിലേക്ക് വേണ്ട സഹായങ്ങൾ എല്ലാം വൈറ്റ് ഗാർഡ് പ്രവർത്തകർ ഓടിയെത്തി ചെയ്യുന്നു, നിത്യവും നിരവധി കോവിഡ് രോഗികളെയാണ് ആശുപത്രികളിലേക്ക് കൊണ്ട് പോകുന്നത്, ഡയാലിസ് രോഗികൾക്ക് അനുഗ്രഹമാകുന്നു വൈറ്റ് ഗാർഡിൻ്റെ സഹായങ്ങൾ.എല്ലാ പ്രദേശത്തും സഹായവുമായി ഈ ഹരിതസേന എത്താൻ തുടങ്ങിയതോടെ എല്ലാ വിഭാഗം ജനങ്ങളും ഇവരുടെ പ്രവർത്തനങ്ങളെ കൈനീട്ടി സ്വീകരിക്കാൻ തുടങ്ങി. എൻ എ നെല്ലിക്കുന്ന് എം എൽ എ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ, വൈസ് പ്രസിഡണ്ട് പി എ അഷ്റഫലി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സമീറ ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് നസീർ ,ജില്ലാ ലീഗ് സെക്രട്ടറി പി എം മുനീർ ഹാജി തുടങ്ങിയവർ വൈറ്റ്ഗാർഡ് പ്രവർത്തകരെ വാർ റൂം സന്ദർശിച്ചു അഭിനന്ദിച്ചു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!