1200 കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇന്ത്യ കാലുവയ്ക്കുമ്പോൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 28-ന് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിനു സമര്‍പ്പിക്കുമ്പോള്‍ നൂറ്റാണ്ടോളം പഴക്കമുള്ള നിലവിലെ പാര്‍ലമെന്റ് മന്ദിരം ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത്, 1921-ല്‍ നിര്‍മിച്ച പഴയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിനു സ്വതന്ത്ര്യം ലഭിക്കുന്നതിനും അധികാര കൈമാറ്റത്തിനും പിന്നീട് സ്വതന്ത്ര ഇന്ത്യയിലെ ജനകീയ സര്‍ക്കാരുകള്‍ക്കും സാക്ഷിയായി. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ പ്രതിഫലിക്കുന്ന ശബ്ദസാഗരങ്ങള് പലവട്ടം അലയടിച്ച സഭാഹാളുകളും ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ജനനായകരുടെ കാലടിപ്പാടുകള്‍ വീണ ഇടനാഴികളും ജനാധിപത്യത്തെ താങ്ങി നിര്‍ത്തും പോലെ ഉയരത്തിലേക്ക് വളര്‍ന്നു നില്ക്കുന്ന തൂണുകളും വൃത്താകാരരൂപം പൂണ്ട മന്ദിരത്തെ വെറും കെട്ടിടത്തിന്റെ വിലാസത്തില്‍ നിന്ന് ചരിത്രസാക്ഷിയിലേക്ക് വളര്‍ത്തുന്നു. ഇവിടെയാണ് ഇന്ത്യ വിടര്‍ന്നത്. പുതിയ മന്ദിരം തുറക്കുമ്പോള്‍ നിലവിലെ മന്ദിരം ചരിത്രത്തിലേക്ക് മടങ്ങും

