KSDLIVENEWS

Real news for everyone

പാലക്കുന്നില്‍ മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

SHARE THIS ON

ഉദുമ: കേരള പൊലീസ് തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടുന്നതായി ആരോപിച്ച് പാലക്കുന്നില്‍ യുവാവ് മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇന്നുച്ചയോടെ പാലക്കുന്ന് അംബികാ സ്‌കൂളിന് സമീപത്തെ മൊബൈല്‍ ടവറില്‍ കയറിയാണ് ഷൈജു എന്ന യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. കഴുത്തില്‍ കയറ് കൊണ്ടുള്ള കുരുക്കിട്ടാണ് ടവറിനു മുകളില്‍ കയറി ഇരിക്കുന്നത്.
യുവാവിനെ പിന്തിരിപ്പിക്കാനായി പൊലീസും ഫയര്‍ഫോഴ്‌സും ശ്രമം നടത്തി വരികയാണ്.
അതേസമയം തന്നെയും കുടുംബത്തെയും കാസര്‍കോട്ടെ പൊലീസ് നിരന്തരം വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും പറഞ്ഞുള്ള യുവാവിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ മാസം കഞ്ചാവ് ബീഡി വലിച്ചതിന് ഷൈജുവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണെന്നും ബേക്കല്‍ പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!