KSDLIVENEWS

Real news for everyone

ലോകകപ്പിന് പിന്നാലെ മറ്റൊരു രാജ്യാന്തരമേളക്കും വേദിയാകാന്‍ ഖത്തര്‍

SHARE THIS ON

ലോകകപ്പിന് പിന്നാലെ മറ്റൊരു രാജ്യാന്തര മേളയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി ഖത്തര്‍. അടുത്ത വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ഹോര്‍ട്ടികള്‍ച്ചര്‍ ദോഹ എക്‌സ്‌പോ തുടങ്ങുന്നത്.

ആറുമാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 30 ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. അല്‍ബിദ പാര്‍ക്കില്‍ 17 ലക്ഷം സ്‌ക്വയര്‍ മീറ്ററിലാണ് ഹോര്‍ട്ടി കള്‍ച്ചര്‍ എക്‌സ്‌പോയ്ക്ക് വേദിയൊരുങ്ങുന്നത്.

ഇന്റര്‍നാഷണല്‍ ഏരിയ, കള്‍ച്ചറല്‍ ഏരിയ, ഫാമിലി ഏരിയ എന്നിങ്ങനെ മൂന്ന് ഏരിയകളായി തിരിച്ചാകും പ്രദര്‍ശനം. ആറ് മാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 80 രാജ്യങ്ങള്‍ പങ്കെടുക്കും.

2023 ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന പ്രദര്‍ശനം 2024 മാര്‍ച്ച്‌ 28 വരെ നീണ്ടുനില്‍ക്കും. അവസാനമായി 2019ല്‍ ബെയ്ജിങ്ങില്‍ നടന്ന എക്‌സ്‌പോയില്‍ ഖത്തറിന്റെ ഭീമന്‍ പവലിയന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ദോഹ എക്‌സ്‌പോയ്ക്കായി വിവിധ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി ദേശീയ സമിതി രൂപീകരിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!