KSDLIVENEWS

Real news for everyone

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധി ഉടന്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകും, എ ഐ സി സി ആസ്ഥാനത്ത് നിരോധനാജ്ഞ

SHARE THIS ON

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. എ ഐ സി സി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലെന്ന് പൊലീസ് അറിയിച്ചു.


പതിനൊന്ന് മണിക്കാണ് സോണിയ ഗാന്ധി ഇ ഡിക്ക് മുന്നില്‍ ഹാജരാകുക. എംപിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളും സോണിയ ഗാന്ധിയെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇ ഡി നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിക്കും.

ചോദ്യം ചെയ്യലിനായി ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സോണിയ ഗാന്ധി ഹാജരായിരുന്നില്ല. ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. കേസില്‍ കഴിഞ്ഞ മാസം രാഹുല്‍ ഗാന്ധിയെ അഞ്ചു ദിവസങ്ങളായി 50 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അന്നും കോണ്‍ഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!