ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍; ജനാധിപത്യത്തിനു നേര്‍ക്കുള്ള ആക്രമണമെന്ന് തരൂർ

ന്യൂഡല്‍ഹി: നാഷണള്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ചോദ്യംചെയ്യുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമായി. പ്രതിഷേധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരം, ജയ്‌റാം രമേശ്, അശോക് ഗഹ്ലോത്ത്, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സോണിയ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച് പാര്‍ട്ടി ആസ്ഥാനത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായി കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

