ദ്രൗപദി മുർമു മുന്നിൽ: 540 എംപിമാരുടെ പിന്തുണ; ജന്മനാട്ടിൽ ആഘോഷം തുടങ്ങി

ന്യൂഡൽഹി∙ ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു ചരിത്ര വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ട് വോട്ടെണ്ണൽ പാർലമെന്റ് മന്ദിരത്തിൽ പുരോഗമിക്കുന്നു. ഈ റൗണ്ടിലും മുർമുവിന് വൻ ലീഡ് ലഭിച്ചു. ഇംഗ്ലിഷ് അക്ഷരമാലക്രമത്തിൽ ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ മുർമുവിന് 809 വോട്ടുകളാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിൻഹയ്ക്ക് 329 വോട്ടുകളും ലഭിച്ചു. ഇതിന്റെ മൂല്യം 44,276 ആണെന്നും രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദി അറിയിച്ചു.

