അയൽ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം
തമിഴ്‌നാട്ടിലും കര്‍ണാടകയിലും തീവ്രമായി കൊവിഡ് തുടരുന്നതായി റിപ്പോർട്ട്
ചെന്നൈ | കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. ഇന്നലെ തമിഴ്‌നാട്ടില്‍ 5986 പുതിയ കേസും 116 മരണവും സ്ഥിരീകരിച്ചു. 5742 പേര്‍ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഇതുവരെ 3,61435 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 53,283 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,01913 പേര്‍ ഇതുവരെ രോഗമുക്തി നേടി. 6239 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.
കര്‍ണാടകയില്‍ ഇന്നലെ 7385 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 102 പേര്‍ മരണപ്പെട്ടു. 6231 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.ഇതോടെ സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 2,56,975 ആയി. 82,149 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4429 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്