കോൺഗ്രസ്സ് നേതൃപ്രതിസന്ധി: വര്‍ക്കിംഗ് കമ്മിറ്റി ഉടന്‍ ചേരും

ന്യൂഡല്‍ഹി| രാജസ്ഥാനിലെ രാഷട്രീയ പ്രതിസന്ധി അവസാനിച്ചതോടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി(സിഡബ്ലൂസി) യോഗം ഉടന്‍ ചേരും. കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നതല കമ്മിറ്റി യോഗം മാസാവസനമോ അല്ലെങ്കില്‍ പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുമ്പോ ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നേതൃപ്രതിസന്ധിയെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ചെറുതും വലുതുമായ ആഭ്യന്തര കലഹങ്ങള്‍ അരങ്ങേറുന്നതിനാല്‍ മീറ്റിംഗ് വിളിച്ചു ചേര്‍ക്കണ്ടത് അത്യാവിശമാണ്. ഈ മാസം 22ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരുമെന്നാണ് സൂചന.
അതേസമയം മീറ്റിംഗ് തീയ്യതി സംബന്ധിച്ച വിവരങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ പുറത്ത് വിട്ടിട്ടില്ല. ഈ മാസം 15ന് കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുടെ കാലാവധി അവസാനിച്ചിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ ഭാവി തീരുമാനിക്കാന്‍ ഇതും കാരണമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.