KSDLIVENEWS

Real news for everyone

ഐ പി എൽ ടീമുകൾ യു എ ഇയിലെത്തിത്തുടങ്ങി

SHARE THIS ON

ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന് ഇന്ത്യയിൽ നിന്ന് ടീമുകൾ എത്തിത്തുടങ്ങി. 2008ൽ ഐ പി എല്ലിന്റെ ഉദ്ഘാടന പതിപ്പ് നേടിയ രാജസ്ഥാൻ റോയൽസും കിംഗ്‌സ് ഇലവൻ പഞ്ചാബും വ്യാഴാഴ്ച ദുബൈയിലെത്തി. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് എത്തും .സെപ്തംബർ 19 മുതൽ നവംബർ 10 വരെയാണ് ഐ പി എൽ. കൊവിഡ് കാരണം ബദൽ വേദി തേടാൻ ബോർഡ് ഓഫ് കൺട്രോൾ ക്രിക്കറ്റ് ഫോർ ഇന്ത്യ (ബി സി സി ഐ) നിർബന്ധിതരാവുകയായിരുന്നു. 2014ലെ ഐ പി എല്ലിന്റെ ആദ്യഘട്ടത്തിൽ യു എ ഇ ആയിരുന്നു വേദി. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ടി 20 ലീഗാണിത്.  യു എ ഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള കളിക്കാരുടെ ചിത്രങ്ങൾ റോയൽസും കിംഗ്‌സും അവരുടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. എല്ലാ ടീമുകളിലെയും കളിക്കാരും ജീവനക്കാരും കൊവിഡ് -19 പരിശോധനക്ക് വിധേയരാകും. ആറ് ദിവസത്തെ ക്വാറന്റൈന് ശേഷം യു എ ഇയിൽ പരിശീലനം ആരംഭിക്കും.
ദുബൈയിൽ ഐ സി സി അക്കാദമിയും അബുദാബിയിൽ സായിദ് ക്രിക്കറ്റ് സ്റ്റേഡിയവുമാണ് വേദി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!