ചൗക്കി നാടിനോട് വിട ചൊല്ലി അബ്ദുൽ റഹ്‌മാൻ ഹാജി; മുഹമ്മദ് കുഞ്ഞി ചൗക്കി ✍️
ചൗക്കി : ചൗക്കി നാടിനെയും നാട്ടുകാരെയും ജീവന് തുല്യ സ്നേഹിച്ച മനുഷ്യ സ്നേഹിയാണ് തോരവളപ്പ് അബ്ദുൽ റഹ്‌മാൻ ഹാജി.
മത,രാഷ്ട്രീയ,സാമുഹിക,
കലാ, കായിക, ജീവകാരുണ്യ മേഖലയിൽ നിറഞ്ഞു നിന്ന
വ്യക്തിത്വവും
ചൗക്കി നൂറുൽ ഹുദാ ജമാഅത് മുൻ പ്രസിഡന്റും, മുസ്‌ലിം ലീഗ് നേതാവും ചൗക്കി ശാഖ മുസ്‌ലിം ലീഗ് മുൻ സാരഥിയും കൂടിയാണ്.
നല്ലൊരു ദഫ്,കോൽക്കളി, ബോളിബോൾ, കളിക്കാരനും.
പഴയ കാലത്ത് പ്രേദേശ വാസികളുടെ കല്യണം വീടുകളിൽ ഒരു ടീമായി നാടൻ ശൈലയിലുള്ള മാപ്പിളപ്പാട്ട് കച്ചേരി, അറബിക് ബൈത്തു പാട്ടുകളും പാടി
നാട്ടുകാരുടെ പ്രശംസ വാനോളം പിടിച്ചു പറ്റുന്ന മനസ്സിനുടമയും കൂടിയാണ്.
അങ്ങനെ ഒരു പാട് സവിശേഷതകൾ നിറഞ്ഞതാണ് ഇദ്ദേഹത്തിന്റെ ജീവിതം.
1980 ൽ റമളാൻ 22 ൽ കപ്പലിൽ ആദ്യമായി ഹജ്ജ് കർമ്മം നടത്താൻ മക്കയിലേക്ക് പുറപ്പെട്ടു
ഹജ്ജ് പൂർത്തീകരിച്ചു നാല് മാസം കഴിഞ്ഞാണ്
കപ്പലിൽ നാട്ടിൽ തിരിച്ചെത്തിയത്
പാവപ്പവട്ടവരെ
സഹായിക്കുന്ന കാര്യത്തിൽ എന്നും മുൻപന്തിയിലായിരുന്നു
മികച്ച കർഷകനും
ചൗക്കി കാവുഗോളി കടപ്പുറത്തു സ്വന്തമായി പാടങ്ങൾ ഉണ്ടായിരുന്നു
പലയിടത്തും പച്ചക്കറി കൃഷി നടത്തി നൂറു മേനി കൊയ്തിരുന്നു
കൂടെ നാളികേര കച്ചവടം ഉണ്ടായിരുന്നു.
ഇദ്ദേഹം തന്നെ
കാസർകോട്,മംഗലാപുരം കമ്പോളത്തിൽ കൊണ്ട് പോയി വിൽക്കുകയും ചെയ്യും നല്ലൊരു കഠിന അദ്ധ്വാന ശീലമുള്ള ആളും കൂടിയാണ്
ഏവർക്കും ഇദ്ദേഹത്തെ മാതൃകയാക്കാം.
1972 ൽ ദേശീയ പാതയോരത്തുള്ള സ്വന്തം തറവാട് വീടിനടുത്തു ജയ് ഭാരത് റൈസ് മില്ല് സ്ഥാപിച്ചു.
ഈ മില്ല് നാട്ടുകാർക്ക് ഏക ആശ്രയമായിരുന്നു
ഒരിക്കലും വെറുതെ ഇരിക്കുന്ന ശീലം ഇല്ല
ജോലി ചെയ്തു കൊണ്ടെയിരിക്കും.അതാണ് അദ്ദേഹത്തിന്റെ ആരോഗ്യ വിജയം.
വർണ്ണിക്കാൻ ഒരു പാടുണ്ട് വർണിച്ചു തീരുന്നതല്ല
ജീവ ചരിത്രം
വീട്ടിൽ വിശ്രമത്തിലായിരുന്നു.
പറയത്തക്ക അസുഖമൊന്നും ഇല്ല വീട്ടിൽ നന്നായി എല്ലാവരോടും സംസാരിച്ചോണ്ടും പ്രാർത്ഥനകൾ മുറ തെറ്റാതെ സദാസമയം അനുഷ്ട്ടിച്ചു മുന്നോട്ട് പോയിരുന്നു
ഇഹ ലോകത്തോട് വിട പറയുമ്പോൾ 84 വയസ്സായിരുന്നു.
നാഥൻ വിളിച്ചു, അദ്ദേഹം യാത്ര ചൊല്ലി
അബ്ദുൾറഹ്മാൻ ഹാജിയുമായി ( ആയാർച്ച ) നല്ലൊരു അടുപ്പം എനിക്ക് ഉണ്ടായിരുന്നു
ഒരു പാട് സംസാരിക്കും നല്ല ഉപദേശങ്ങൾ തരുന്ന മഹാ മനുഷ്യ സ്നേഹിയാണ്.
ആ മനുഷ്യ സ്നേഹിയെയാണ് നമുക്ക് നഷ്ട്ടപെട്ടിട്ടുള്ളത്
നമുക്ക് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാം
അല്ലാഹു പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ
ഖബറിനെ വിശാലമാക്കി കൊടുക്കട്ടെ ആമീൻ