ഏഷ്യൻ ഗെയിംസ് ഫുട്‌ബോള്‍: സുനില്‍ ഛേത്രിയുടെ ഗോളില്‍ ഇന്ത്യയ്ക്ക് ജയം

ഹാങ്ചൗ> ഏഷ്യാ ഗെയിംസ് ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയം.
85-ാം മിനിറ്റില്‍ ക്യാപ്റ്റൻ സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളാണ് ഇന്ത്യയ്ക്ക് വിജയവഴി തുറന്നത്. ജയത്തോടെ ആദ്യ മത്സരത്തില്‍ ചൈനയോടേറ്റ കനത്ത തോല്‍വിയില്‍ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസമായി. കവിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 5-1നാണ് ഇന്ത്യ ചൈനയോടെ തോറ്റത്. 24ന് മ്യാൻമറിനോടാണ് അടുത്തമത്സരം

