KSDLIVENEWS

Real news for everyone

അടുക്കളയില്‍ തെന്നിവീണു തലയ്ക്ക് പരിക്കേറ്റു; രക്തം വാര്‍ന്നൊഴുകി നടൻ അഖില്‍ മിശ്ര അന്തരിച്ചു

SHARE THIS ON

ഹൈദരാബാദ്: ബോളിവുഡ് നടൻ അഖില്‍ മിശ്ര (67) അന്തരിച്ചു. ഹൈദരാബാദില്‍ ഷൂട്ടിങ്ങിന് എത്തിയ നടനെ താമസ സ്ഥലത്തെ അടുക്കളയില്‍ തെന്നി വീണ് തലയ്ക്ക് അടിയേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. അടുക്കളയില്‍ കസേരയില്‍ കയറി എന്തോ ചെയ്യാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ അഖില്‍ മിശ്രയുടെ തല ഇടിക്കുകയായിരുന്നു. തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തിയ നടനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആമിര്‍ ഖാൻ നായകനായ ‘ത്രീ ഇഡിയറ്റ്സ്’ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.’ത്രീ ഇഡിയറ്റ്സി’ലെ ലൈബ്രേറിയൻ ഡുബൈയെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ അഖില്‍ മിശ്ര, ഡോണ്‍, ഗാന്ധി മൈ ഫാദര്‍, ശിക്കാര്‍, കല്‍ക്കട്ട മെയില്‍, തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ദോ ദില്‍ ബന്ധേ ഏക് ദോരി സേ, ഉത്തരൻ, പര്‍ദേസ് മേ മിലാ കോയി അപ്ന, ശ്രീമാൻ ശ്രീമതി തുടങ്ങിയ ടെലിവിഷൻ ഷോകളുടെയും ഭാഗമായിട്ടുണ്ട്. ജര്‍മൻ നടി സുസെയ്ൻ ബെര്‍ണര്‍ട്ട് ആണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!