ഇന്ത്യന്‍ പൗരന്മാര്‍ക്ക് മടങ്ങാം; യുക്രെയ്നില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് ഇന്ന്

യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രെയ്നില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മടങ്ങാനായി സജ്ജീകരിച്ച എയര്‍ ഇന്ത്യ വിമാന സര്‍വീസ് ഇന്ന് ആരംഭിക്കും. ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് സര്‍വീസ്. ( ukraine india flight service )
വിദ്യാര്‍ഥികളോട് വൈകാതെ വിമാനത്തില്‍ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരന്‍മാരും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഉടന്‍ മടങ്ങണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
24,26 തിയതികളില്‍ എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വീസുകള്‍ കൂടി നിശ്ചയിച്ചിട്ടുണ്ട്.
Read Also : യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ജെറ്റുകള്‍ നിരത്തി റഷ്യ; സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്
1,30,000 ട്രൂപ്പ് സൈന്യത്തെയാണ് റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത്. തുടര്‍ന്ന് ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ പൗരന്മാരോട് മടങ്ങിയെത്താനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുകെ, ജര്‍മനി, ഇന്ത്യ തുടങ്ങി പന്ത്രണ്ടിലേറെ രാജ്യങ്ങളും പൗരന്മാരോട് ഉടന്‍ ഉക്രൈന്‍ വിടണമെന്ന നിര്‍ദേശം നല്‍കി. യുദ്ധമൊഴിവാക്കുന്നതിനായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി നാല് മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടന്നിരുന്നു. പിന്നാലെ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യ സൈനിക പിന്മാറ്റവും പ്രഖ്യാപിച്ചു. പക്ഷേ യുദ്ധത്തിനുള്ള സാധ്യത ഈ നിമിഷത്തിലും തള്ളിക്കളയാനാകില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.

