യു പിയില്‍ നാലാംഘട്ട വോട്ടെടുപ്പ് നാളെ ; ലഖിംപുര്‍ ഖേരിയിലടക്കം ജനവിധി തേടുന്നത് 59 മണ്ഡലങ്ങളില്‍

ലഖ്നൗ> ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെുപ്പ് നാളെ നടക്കും. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലേക്കാണ് നാളെ തെരഞ്ഞെടുപ്പു നടക്കുന്നത്.ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സമാപിച്ചു.
സംസ്ഥാനത്ത് 403 നിയമസഭ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ആദ്യ മൂന്ന് ഘട്ടങ്ങളിലായി 172 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. നാലാംഘട്ട തെരഞ്ഞെടുപ്പില്‍ 624 സ്ഥാനാര്‍ഥികളാണ് ജനവധി തേടുന്നത്.
കര്‍ഷക കൂട്ടക്കൊല നടന്ന ലഖിംപുര്‍ ഖേരിയിലും നാളെയാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ മൂന്നിന് നടന്ന സംഘര്‍ഷത്തിലാണ് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത്. ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ സംഭവം രാജ്യത്ത് ഏറെ ചര്‍ച്ചയായിരുന്നു. റായ്ബറേലി ലോക്സഭ മണ്ഡല പരിധിയിലും നാളെയാണ് വോട്ടെടുപ്പ്.
നാളെ വോട്ടെടുപ്പ് നടക്കുന്ന 59 സീറ്റുകളില്‍ 51 എണ്ണവും 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കൊപ്പമായിരുന്നു.

