KSDLIVENEWS

Real news for everyone

ജി 7 ഉച്ചകോടിയില്‍ ശ്രദ്ധനേടി മോദിയുടെ ജാക്കറ്റ് / ജാക്കറ്റിന്റെ വിഷേഷണം കേട്ടാൽ ഞെട്ടും

SHARE THIS ON

പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്ത് നിര്‍മ്മിച്ച ജാക്കറ്റാണ് മോദി ധരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ലമെന്റിലും മോദി ഇത്തരം ജാക്കറ്റ് ധരിച്ച്‌ ശ്രദ്ധനേടിയിരുന്നു.

അതേസമയം, ഹിരോഷിമയില്‍ രണ്ടാം ലോകമഹായുദ്ധത്തിനിടെ അണുംബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച പീസ് മെമ്മോറിയല്‍ പാര്‍ക്കില്‍ മോദി ഇന്നലെ പുഷ്പാര്‍ച്ചന നടത്തി. പിന്നാലെ ഇവിടുത്തെ പീസ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ബ്രസീല്‍ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സില്‍വ എന്നിവരുമായി അദ്ദേഹം ഇന്നലെ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയും ബ്രിട്ടണും തമ്മിലെ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകളിലെ പുരോഗതി മോദിയും ഋഷിയും വിലയിരുത്തി. കൂടാതെ, വ്യാപാരം, നിക്ഷേപം, സയന്‍സ്, ടെക്നോളജി, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കാനും ഇരുവരും ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!