KSDLIVENEWS

Real news for everyone

97 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

SHARE THIS ON

97 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും. കണ്ണൂര്‍ ധര്‍മ്മടം ജിഎച്ച്‌എസ്‌എസ് മുഴപ്പിലങ്ങാട് വെച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങില്‍ അധ്യക്ഷനാകും. ഈ ചടങ്ങില്‍ വച്ച്‌ മൂന്ന് ടിങ്കറിംഗ് ലാബുകള്‍ കൂടി ഉദ്ഘാടനം ചെയ്യപ്പെടും. ഈ ചടങ്ങില്‍ വച്ച്‌ തന്നെ 12 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടും. ഇതിനെല്ലാം കൂടി 182 കോടി രൂപ മതിപ്പ് ചെലവ് വരും. ഭൗതീക സൗകര്യവികസനത്തിനായി 2016 മുതല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടര്‍ച്ചയായ വിദ്യാകരണം മിഷന്റെയും ഭാഗമായി 3800 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി പദ്ധതി, പ്ലാൻ ഫണ്ട്, മറ്റ് ഇതര ഫണ്ടുകള്‍ വഴി നടത്തിയിട്ടുണ്ട്. ഇതുവരെ കിഫ്‌ബി ഫണ്ടില്‍ മാത്രം അഞ്ചു കോടി രൂപ നിരക്കില്‍ 126 സ്കൂള്‍ കെട്ടിടങ്ങളും മൂന്നു കോടി രൂപ നിരക്കില്‍ 153 സ്കൂള്‍ കെട്ടിടങ്ങളും ഒരു കോടി രൂപ നിരക്കില്‍ 98 സ്കൂള്‍ കെട്ടിടങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് 97 സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതും 12 സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടുന്നതും. ഇത് കൂടാതെ പ്ലാൻ ഫണ്ട്, നബാര്‍ഡ് ഫണ്ട്, മറ്റ് ഇതര ഫണ്ടുകള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ നിര്‍മ്മിച്ച നിരവധി കെട്ടിടങ്ങള്‍ ഇതിനകം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. The post 97 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും appeared first on Kairali News | Kairali News Live.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!