KSDLIVENEWS

Real news for everyone

അശ്ലീല വിഡിയോ: ഇ.പി. ജയരാജന് പ്രതിപക്ഷ നേതാവിന്‍റെ നോട്ടീസ്

SHARE THIS ON

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വിഡിയോ നിര്‍മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജ‍ന്‍റെ പ്രസ്താവനക്കെതിരെ നിയമ നടപടി.

പ്രതിപക്ഷ നേതാവിനുവേണ്ടി ഹൈകോടതി അഭിഭാഷകന്‍ അനൂപ് വി. നായരാണ് ജയരാജന് നോട്ടീസ് അയച്ചത്. അവാസ്തവമായ പ്രസ്താവന ഏഴു ദിവസത്തിനകം പിന്‍വലിച്ച്‌ പരസ്യമായി മാപ്പുപറയണമെന്നാണ് ആവശ്യം.

ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച്‌ നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!